പുലാപ്പറ്റ വില്ലേജ് ഓഫിസ് മാറ്റുന്നതിൽ പ്രതിഷേധം പുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റയിൽ പ്രവർത്തിക്കുന്ന പുലാപ്പറ്റ രണ്ട് വില്ലേജ് ഓഫിസ് കുനിപ്പാറയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പുലാപ്പറ്റ വില്ലേജ് സ്മാർട്ട് വില്ലേജാക്കുന്നതിന് പുതിയ കെട്ടിടം നിർമിച്ച് കുനിപ്പാറയിലേക്ക് മാറ്റാനാണ് നീക്കം. വില്ലേജ് ഓഫിസ് മാറ്റം പ്രയാസമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധ പരിപാടികൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.എ. കമറുദ്ദീൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി. സിദ്ദീഖ്, ജയശങ്കർ, റിട്ട. ഡെപ്യൂട്ടി കലക്ടർ സൂര്യനാരായണൻ, വി. മുസ്തഫ (കോൺഗ്രസ്), ചന്ദ്രമോഹൻ, ഉണ്ണികൃഷ്ണൻ (ബി.ജെ.പി), ലത്തീഫ്, മുഹമ്മദ് കുട്ടി (മുസ്ലിം ലീഗ്), വി. ഖാലിദ് (വെൽഫെയർ പാർട്ടി), നൗഷാദ് (സോളിഡാരിറ്റി), കുഞ്ഞു, സ്വത്തുപ്പ എന്നിവർ പങ്കെടുത്തു. അതേസമയം, ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കുനിപ്പാറയിൽ വില്ലേജ് ഓഫിസിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നിർത്തിവെച്ചു. പടം) KLKDPulappatta പുലാപ്പറ്റയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.