ഇ- ഹെൽത്ത്​ കാർഡ് പദ്ധതി തുടങ്ങി

മണ്ണൂർ: മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത്​ കാർഡ് പദ്ധതിക്ക് തുടക്കം. മെഡിക്കൽ ഓഫിസർ ലത പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. അനിതക്ക് നൽകി ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ഹെൽത് ഇൻസ്​പെക്ടർ പി.വി. സാജൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർ പേഴ്സൻ എ.കെ. ജയശ്രീ, ഡോക്ടർ പി.എൻ. ലത, കെ.പി. ശർമ, മനീഷ മുരളി എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 3 മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത്​ കാർഡ് പദ്ധതി മെഡിക്കൽ ഓഫിസർ ലത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.