കുട്ടികളിലെ പ്രതിരോധ ശേഷി വർധന: പദ്ധതിക്ക്​ തുടക്കം

കുട്ടികളിലെ പ്രതിരോധശേഷി വർധന: പദ്ധതിക്ക്​ തുടക്കം ഒറ്റപ്പാലം: സ്‌കൂൾ വിദ്യാർഥികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി നടപ്പാക്കിയ കിരണം പദ്ധതിക്ക് കണ്ണിയംപുറം ഗവ. ആയുർവേദ ആശുപത്രിയിൽ തുടക്കമായി. രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും കോവിഡാനന്തരമുള്ള അനുബന്ധ രോഗങ്ങളുള്ള കുട്ടികൾക്കും ഔഷധങ്ങൾ ലഭിക്കും. നഗരസഭ പരിധിയിൽവരുന്ന രക്ഷിതാക്കൾ കുട്ടികളുമായി ആശുപത്രിയിൽ എത്തിയാൽ പരിശോധനകൾക്കുശേഷം മരുന്ന് നൽകുന്നതാണെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.