ചെന്നിത്തലയുടെ നീക്കത്തിൽ നേതൃത്വത്തിന്​ അതൃപ്തിയെന്ന്​; തള്ളി സുധാകരൻ

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ​രമേശ്​ ചെന്നിത്തല ഒറ്റയ്ക്ക്​ നീക്കം നടത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന്​ അതൃപ്തിയെന്ന്​ റിപ്പോർട്ടുകൾ. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ്​ നേതൃത്വത്തിന്​ അസ്വസ്ഥത സൃഷ്ടിച്ചത്​. സാധാരണ നിയമസഭയിലെ നിലപാടുകൾ പ്രതിപക്ഷനേതാവ്​ കൂടി ചേർന്ന്​ പാർലമെന്‍ററി പാർട്ടിയാണ്​ തീരുമാനിക്കുക​. വിഷയം നേതൃത്വം ചെന്നിത്തലയെ ബോധ്യപ്പെടുത്തും. അതേസമയം ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വമെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉണ്ടായിരിക്കെ അവർ അറിയാതെ ചെന്നിത്തല നീക്കം നടത്തുന്നുവെന്നാണ്​ ആക്ഷേപം. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത്​ ശരിയല്ല, പാർലമെന്‍ററി പാർട്ടി നേതൃസ്ഥാപനത്തുനിന്ന്​ മാറിയ മുൻഗാമികളുടേതിൽനിന്ന്​ വ്യത്യസ്തമായ ശൈലി തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അന്തരീക്ഷത്തിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.