പിടികൂടിയത് 100 കിലോയോളം പുകയിലയും 35 ചാക്ക് ഹാൻസും കുറ്റിപ്പുറം: എടച്ചലം കുന്നുംപുറത്ത് പുകയില ഉൽപാദന യൂനിറ്റ് കണ്ടെത്തിയ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തത് 100 കിലോയോളം പുകയിലയും 35 ചാക്ക് ഹാൻസും. ഇതിനുപുറമെ ഹാൻസ് നിർമിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും പിക്അപ് വാനും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദാണ് പേരശനൂർ സ്വദേശിയിൽനിന്ന് വീട് വാങ്ങിയത്. ആളുകളുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ സ്ഥലത്താണ് നിലനിൽക്കുന്നത്. ഇവിടെ രാത്രി വാഹനങ്ങൾ വരുന്നതും പോകുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംശയം ബലപ്പെട്ടത്. തുടർന്ന് നാട്ടുകാർ വീട് വളഞ്ഞപ്പോൾ പുകയില ഉൽപന്ന നിർമാണത്തിലേർപ്പെട്ട ആളുകൾ ഓടി രക്ഷപ്പെട്ടു. ഇവരും വീട്ടുടമയും ഒളിവിലാണ്. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഒരാളും ഇതിൽ പങ്കാളിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് സമാനമായ സംഭവത്തിൽ വേങ്ങര പൊലീസ് സ്റ്റേഷനിലും കേസുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ പറഞ്ഞു. photo MPW KTPM പൊലീസ് കസ്റ്റഡിയിലെടുത്ത ഹാൻസ് കയറ്റിക്കൊണ്ടുപോകുന്ന വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.