ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

മുണ്ടൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്. വേലിക്കാട് വടക്കൻകാട് സ്വദേശികളായ അഗസ്റ്റിൻ, വിഷ്ണു എന്നിവർക്കാണ് പരിക്ക്. ഇവരെ ആദ്യം പാലക്കാട്​ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ വിദഗ്​ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളത്തിനടുത്ത് സത്രംകാവിൽ ശനിയാഴ്ച ഉച്ചക്ക്​ രണ്ടിനാണ് അപകടം. സംഭവത്തെ തുടർന്ന് നിർത്താതെ പോയ കാർ മൈലംപുള്ളിയിൽ നാട്ടുകാർ പിടികൂടി പൊലീസിൽ വിവരമറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.