പ്രധാനാധ്യാപികയെ തിരിച്ചെടുക്കണം -കെ.പി.എസ്.ടി.എ

മണ്ണാർക്കാട്: സസ്​പെൻഡ്​ ചെയ്ത ശബരി ഹൈസ്കൂൾ പ്രധാനാധ്യാപികയെ തിരിച്ചെടുക്കണമെന്ന് കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി. കഴിഞ്ഞ നവംബർ 18നാണ് ഒരുവർഷം മാത്രം സർവിസ് ശേഷിക്കുന്ന അധ്യാപികയെ സസ്​പെൻഡ്​ ചെയ്തത്. സ്ഥാപിതതാൽപര്യക്കാരുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ അധ്യാപികയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സസ്​പെൻഷൻ പിൻവലിക്കാനുള്ള ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപ്പാക്കാൻ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് വി. നൗഷാദ് ബാബു അധ്യക്ഷത വഹിച്ചു. ജി. രാജലക്ഷ്മി, എം. വിജയരാഘവൻ, പി.കെ. അബ്ബാസ്, ജാസ്മിൻ കബീർ, ബിജു ജോസ്, ഹബീബുല്ല അൻസാരി, മനോജ് ചന്ദ്രൻ, ആർ. ജയമോഹൻ, ജേക്കബ് മത്തായി, സജീവ് ജോർജ്, ഷിജി റോയ്, നൗഫൽ താളിയിൽ, യു.കെ. ബഷീർ, ബിന്ദു പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.