പുലിയിറങ്ങിയ നേർച്ചപ്പാറ എം.എല്‍.എ സന്ദർശിച്ചു

മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം പുലിയിറങ്ങിയ തെങ്കര പഞ്ചായത്തിലെ ആനമൂളി നേര്‍ച്ചപ്പാറ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. പ്രദേശത്ത് വനം വകുപ്പിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശം നല്‍കി. വന്യജീവി ശല്യം പ്രതിരോധിക്കാൻ​ മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായ തോതില്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിങ്​ സ്ഥാപിക്കണമെന്ന് നിയമസഭയിലും മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. വാര്‍ഡ് അംഗം സീനത്ത്, റേഞ്ച് ഓഫിസര്‍ രാമചന്ദ്രന്‍ മുട്ടില്‍, ഫോറസ്റ്റ് ഓഫിസര്‍ പുരുഷോത്തമന്‍, ടി.കെ. ഫൈസല്‍, ടി.കെ. ഹംസക്കുട്ടി, സൈനുദ്ദീന്‍ കൈതച്ചിറ, ടി.കെ. റഫീഖ്, വാപ്പുട്ടി പൊതിയില്‍, ടി.പി. ജാഫര്‍ തുടങ്ങിയവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. PEW ALN 2 Puli MLA visit പുലിയിറങ്ങിയ ആനമൂളി നേര്‍ച്ചപ്പാറ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.