ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല

പാലക്കാട്: കോവിഡ് നിയന്ത്രണ ഭാഗമായി ജില്ലയിൽ ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സ്വകാര്യ ബസുകൾ ഞായറാഴ്ച സർവിസ് നടത്തില്ലെന്ന് ഒാൾ കേരള ബസ് ഓപ്പററ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ അറിയിച്ചു. ------------------- നിയന്ത്രണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സിയും പാലക്കാട്: കോവിഡ് നിയന്ത്രണ ഭാഗമായി കെ.എസ്.ആർ.ടി.സി. ഞായറാഴ്ചത്തെ സർവിസുകൾ വെട്ടിച്ചുരുക്കി. തിരുവനന്തപുരത്തേക്കുള്ള ദീർഘദുര സർവിസുകൾ ഉണ്ടാകും. തൃശൂർ, കോഴിക്കോട്, ഗുരുവായൂർ എന്നിവടങ്ങളിലേക്ക് ഓരോ മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുമെന്നും ചീഫ് കൺട്രോളർ ഓഫിസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.