ചെർപ്പുളശ്ശേരി: മുസ്ലിം ലീഗ് വഖഫ് സംരക്ഷണ സമരത്തിന്‍റെ ഭാഗമായി 27ന് കലക്ടറേറ്റിന് മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെച്ചതായി ജില്ല ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം അറിയിച്ചു. 24, 25 തീയതികളിൽ നിശ്ചയിച്ചിരുന്ന പഞ്ചായത്ത് തലത്തിലുള്ള സമര സായാഹ്നവും മാറ്റി. പാർട്ടിയുടെ മറ്റു പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുമെന്നും മരക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.