പല്ലശ്ശന: അധ്യാപരുടെ വെളിച്ചമാണ് വിദ്യാലയങ്ങളുടെ ഉയർച്ചയെന്ന് സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരൻ. പല്ലാവൂർ ഗവ. എൽ.പി സ്കൂൾ 101ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽനിന്ന് വിരമിച്ച പ്രധാനാധ്യാപകനും ദേശീയ-സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ എ. ഹാറൂണിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. കെ. ബാബു എം.എൽ.എ, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. സായിരാധ, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തകുമാരൻ, ഗ്രാമപഞ്ചായത്തംഗം മനു പല്ലാവൂർ, പി.ടി.എ പ്രസിഡന്റ് എസ്. ജയ, പ്രധാനാധ്യാപിക ഷൈമ, എൻ. ഭാസ്കരൻ, ഷൈജു വെമ്പല്ലൂർ, കെ.വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. PEW-KLGD പല്ലാവൂർ ഗവ. എൽ.പി സ്കൂൾ 101ാം വാർഷികാഘോഷം സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.