ട്രാഫിക് മിറർ തകരാറിൽ

ട്രാഫിക് പൊലീസിന്‍റെ മിറർ തകരാറിൽ നടപടിയെടുക്കാതെ പൊലീസ് കൊടുവായൂർ: ട്രാഫിക് പൊലീസിന്‍റെ മിറർ തകരാറിൽ നടപടിയെടുക്കാതെ പൊലീസ്. കൊടുവായൂർ -പാലക്കാട് റോഡിൽ യാക്കര ദേശീയപാത അണ്ടർ പാസിലാണ് ഹൈവേയിലേക്ക് കയറുന്ന വളവിൽ സ്ഥാപിച്ച മിറർ തകരാറിലായത്. ഇതുമൂലം നിരവധി വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവായി. രണ്ട് മിററുകളും തകരാറിലായതോടെ അപകടങ്ങൾ വർധിക്കുകയാണ്​. നാട്ടുകാരുടെ പരാതിക്ക് പൊലീസ് വിലകൽപിക്കാത്തതാണ് അപകടങ്ങൾ വർധിക്കുന്നതെന്നും തകർന്ന മിറർ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. PEW-KLGD കൊടുവായൂർ -പാലക്കാട് റോഡിൽ യാക്കര ഹൈവേ അണ്ടർപാസിൽ ട്രാഫിക് പൊലീസിന്‍റെ മിറർ തകരാറിലായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.