വല്ലപ്പുഴ: നവീകരണത്തോടെ അപകടക്കെണിയായി വാണിയംകുളം-വല്ലപ്പുഴ റോഡ്. കഴിഞ്ഞ ദിവസം വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷനു സമീപം വല്ലപ്പുഴ സ്വദേശിയുടെ കാർ ഇടിച്ച് വൈദ്യുത കാലുകൾ മറിഞ്ഞ് വീണിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീഴാഞ്ഞത് വൻ അപകടം ഒഴിവാക്കി. കാറിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നായ കുറുകെ ചാടിയതാണ് അപകട കാരണം. പുതുതായി റബറൈസ് ചെയ്ത ശേഷം ഈ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡിന്‍റെ വീതിയാണ് പ്രധാന വില്ലൻ. പുറമെ വൈദ്യുത കാലുകൾ എല്ലാം ടാറിന് സമീപത്താണ് ഉള്ളത്. റോഡിന്‍റെ അരികിൽ ചില ഭാഗങ്ങളിലുള്ള കിണറുകളും അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. റോഡിലെ വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും വെൽഫെയർ പാർട്ടി പ്രസിഡന്‍റ് മുജീബ് വല്ലപ്പുഴ അധികൃതരോട് ആവശ്യപ്പെട്ടു. Pewch py 2 വല്ലപ്പുഴയിൽ അപകടത്തിൽപ്പെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.