റോഡ് പ്രവൃത്തി ഇഴയുന്നു; പൊടിശല്യം രൂക്ഷം

ആനക്കര: റോഡ് പുനർ പ്രവൃത്തി ഇഴഞ്ഞതോടെ പൊടിശല്യത്തില്‍ വീര്‍പ്പുമുട്ടി നാട്ടുകാര്‍. ആനക്കര പഞ്ചായത്തിലെ വരട്ടിപള്ളിയാല്‍ സെന്‍ററിലാണ് ആറ് മാസത്തോളമായി നാട്ടുകാർ പൊടി തിന്നുന്നത്​. മൂന്ന്​ റോഡുകൾ കൂടിച്ചേരുന്ന കവലയും പ്രധാന കേന്ദ്രവുമായ ഇവിടെ ഏകദേശം 250 മീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടത്താനുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് പ്രവൃത്തി. കരാറുകാരന്‍റെ വീഴ്ചയാണ് പ്രവൃത്തി നീളാണ്​ കാരണ​​മെന്ന്​ ആരോപണമുണ്ടായിരുന്നു. എന്നാല്‍, വകുപ്പ് എൻജിനീയറെ വിവരം അറിയിച്ച നാട്ടുകാർക്ക്​ പദ്ധതിയുടെ കാര്യം വിട്ടുപോയതാണ് പ്രവൃത്തി വൈകിയതിന്​ കാരണമെന്നാണ് മറുപടി. അതേസമയം, പൊടിശല്യം രൂക്ഷമായി സമീപത്തെ വീടുകളിലെ മൂന്നോളം പേരെ ശ്വസനസംബന്ധമായ ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Pew ank: വരട്ടിപള്ളിയാല്‍ സെന്‍ററിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.