ബോക്സിങ് മത്സരം നടന്നു

ഒറ്റപ്പാലം: ജില്ലതല ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബോക്സിങ് മത്സരങ്ങൾ കണ്ണിയംപുറത്ത് നടന്നു. അയേൺ ഫിസ്റ്റ് ജിം, ജില്ല അമേച്വർ ബോക്സിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മത്സരം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ല അമേച്വർ ബോക്സിങ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. പുഷ്കരൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ കെ. ജാനകിദേവി, ഫ്രൂട്ട് മർച്ചൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.വി. ഹംസ, ജില്ല ബോക്സിങ് ഭാരവാഹികളായ ലിജീഷ്, ഹരിദാസ്, ഹമീദ്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി. ഷംസുദ്ദീൻ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.