ലാപ്ടോപ്പ് മോഷണം; പ്രതി പിടിയിൽ

ലാപ്ടോപ്പ് മോഷണം; പ്രതി പിടിയിൽ ആലത്തൂർ: എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. ഇടുക്കി കട്ടപ്പന സ്വദേശി മഹേഷ് (41) നെയാണ് തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് പിടികൂടിയത്. ഡിസംബർ ഒമ്പതിന്​ രാത്രി 10നായിരുന്നു സംഭവം. സ്കൂളിലെ ലാബിന്‍റെ വാതിൽ കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ച മഹേഷ്​ തമിഴ്​നാട്ടിലേക്ക്​ കടക്കുകയായിരുന്നു. എസ്​.ഐ അരുൺകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് പിടികൂടിയത്. പ്രതിയെ സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പടം ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലെ പ്രതിയെ സ്കൂളിലെത്തിച്ച് തെളിവെടുക്കുന്നു PEW ALTR 6 Kalavu case Prathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.