മുസ്‌ലിം ലീഗ് ജില്ല നേതൃയോഗം

പാലക്കാട്: മുസ്​ലിം ലീഗ് ജില്ല നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ല ജനറൽ സെക്രട്ടറി മരക്കാര്‍ മാരായമംഗലം എന്നിവർ സംസാരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഡ്വ. ഉമ്മുസല്‍മ, ബാബു മണ്ണില്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റിയോട് യോഗം ശിപാര്‍ശ ചെയ്തു. ജില്ല ഭാരവാഹികളായ പി.എ. തങ്ങള്‍, എം.എം. ഹമീദ്, പൊന്‍പാറ കോയക്കുട്ടി, എം.എ. ജബ്ബാര്‍, കെ.പി. മൊയ്തു, കെ.കെ.എ. അസീസ്, അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പി.ഇ.എ. സലാം മാസ്റ്റര്‍, റഷീദ് ആലായന്‍, എം.എസ്. അലവി എന്നിവർ സംസാരിച്ചു. അഡ്വ. മുഹമ്മദലി മറ്റാംതടം നന്ദി പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.