പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും -മന്ത്രി ചിഞ്ചുറാണി പാലക്കാട്: പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചുള്ളിമട ക്ഷീര സംഘത്തില്‍ സ്ഥാപിച്ച 20 കെ.ഡബ്ല്യൂ സോളാര്‍ പ്ലാന്‍റ്​ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ പാല്‍ ഉത്പാദനത്തില്‍ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 20 മെഗാവാട്ടന്‍റെ സോളാര്‍ പ്ലാന്‍റ്​ ഒരുക്കിയത്. മികച്ച ക്ഷീര കര്‍ഷകന്‍ അട്ടപ്പളം സുബ്രഹ്മണ്യനെ പരിപാടിയില്‍ ആദരിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാഥിതിയായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി. ബിജോയ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ. പത്മിനി, പുതുശേരി പഞ്ചായത്ത് പ്രസിഡൻറ് എന്‍. പ്രസീത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.