പാലക്കാട്: ഭക്ഷ്യ സുരക്ഷ വകുപ്പ് സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സുരക്ഷിത പോഷകാഹാര പദ്ധതി ജില്ലയിൽ ആരംഭിച്ചു. എട്ട്, ഒമ്പത്,11 ക്ലാസ്സുകളിലെ കുട്ടികൾക്കായി പോഷകാഹാരം, സുരക്ഷിത ഭക്ഷണം എന്നിവയെകുറിച്ച് അവബോധം വളർത്തുകയാണ് പദ്ധതി ലക്ഷ്യം. കുട്ടികൾ ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ഉപേക്ഷിച്ചു പരമ്പരാഗത ഭക്ഷണ ശീലം പിന്തുടരണമെന്ന് വണ്ടാഴി സി.വി.എം സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്ത ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണർ വി.കെ. പ്രദീപ്കുമാർ നിർദേശിച്ചു. പോഷകാഹാരത്തെ കുറിച്ചു ന്യൂട്രിഷനിസ്റ്റ് അതുല്യ ക്ലാസ്സെടുത്തു. സുരക്ഷിത ഭക്ഷണം എങ്ങിനെ തിരഞ്ഞെടുക്കാം എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി ഓഫിസർ ആർ. ഹേമ ക്ലാസ്സെടുത്തു. സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡും കളർ ചേർത്ത ഫുഡും നിരോധിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ മായം വീടുകളിൽ കണ്ടെത്തുന്ന വിധം മൊബൈൽ ലാബ് സംവിധാനം പരിചയപ്പെടുത്തി ലാബ് ടെക്‌നിഷ്യൻ അനന്ത്കുമാർ വിശദീകരിച്ചു. ജില്ലയിൽ തിരഞ്ഞെടുത്ത 37 സ്കൂളുകളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. പുതുക്കോട് സ്കൂളിൽ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ഓഫിസിർ പി.വി. ആസാദ് നേതൃത്വം നൽകി. (പടം. PEW PKD FOOD SAFETY. ഭക്ഷ്യസുരക്ഷ വകുപ്പ് സ്കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന സുരക്ഷിത പോഷകാഹാരം പദ്ധതി ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമീഷണർ വി.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.