അമ്മ പുലി എത്തിയില്ല; രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് സംരംക്ഷിക്കും

അമ്മപ്പുലി എത്തിയില്ല; രണ്ടാമത്തെ കുഞ്ഞിനെ വനം വകുപ്പ് സംരക്ഷിക്കും അകത്തേത്തറ: അകത്തേത്തറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ പുലിക്കുട്ടികളിൽ രണ്ടാമത്തേതിനെ സുരക്ഷിത കേന്ദ്രത്തിൽ പുനരധിവസിപ്പിക്കാൻ വനം വകുപ്പ് ആലോചിക്കുന്നു. അമ്മപ്പുലി എത്തു​മെന്ന പ്രതീക്ഷയിൽ രണ്ടാമത്തെ കുഞ്ഞിനെ കൂടിനുള്ളിൽ വെച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒരു കുഞ്ഞിനെ കഴിഞ്ഞ ദിവസം അമ്മപ്പുലി കൊണ്ടുപോയിരുന്നു. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരമാണ് പുലിക്കുഞ്ഞിനെ മാറ്റുന്നത്. കൂട്ടിലിട്ട്​ വീണ്ടും പരീക്ഷണം നടത്താൻ കാലാവസ്ഥ യോജിച്ചതല്ലെന്നാണ് വനം വകുപ്പ്​ വിലയിരുത്തൽ. അമ്മപ്പുലിയെ പിടികൂടാൻ വെച്ച കൂട് മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആൾ താമസമില്ലാത്ത അകത്തേത്തറ ഉമ്മിനി മാധവന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പടം) KLK DPuli 3 അകത്തേത്തറ ഉമ്മിനിയിലെ വീട്ടിൽ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.