ദിശാബോർഡില്ല; സംസ്ഥാനപാതയിൽ വട്ടംകറങ്ങി യാത്രക്കാർ

പറളി: സംസ്ഥാനപാതയിൽ ദേശീയപാത ബൈപാസിലേക്ക് തിരിയുന്ന ഭാഗത്ത് ദിശാബോർഡില്ലാത്തതിനാൽ നട്ടംതിരിഞ്ഞ്​ യാത്രക്കാർ. മേലാമുറി -കുളപ്പുള്ളി സംസ്ഥാന പാതയിൽ പറളി ചന്തപ്പുരയിൽ കുഴൽമന്ദം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് ആയ കോട്ടായി റോഡ് തിരിയുന്ന ഭാഗത്താണ് ദിശാബോർഡില്ലാത്തത്. സംസ്ഥാനപാതയിൽ ബൈപാസിലേക്ക് തിരിയേണ്ടവർ മിക്ക സമയങ്ങളിലും ഒന്നോ രണ്ടോ കിലോമീറ്റർ ഓടി വഴി തെറ്റിയ കാര്യം മനസ്സിലാക്കി തിരിച്ചുവന്ന് യഥാർഥ റോഡിലേക്ക് തിരിയുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. സംസ്ഥാനപാതയിൽ പറളി ചന്തപ്പുരയിൽ ഒറ്റപ്പാലം ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും കോട്ടായി, കുഴൽമന്ദം ഭാഗത്തേക്കും ദിശാബോർഡ് സ്ഥാപിക്കണമെന്ന് നിരന്തര ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.