പൊള്ളാച്ചി: വാൽപാറയിൽ തീപിടിത്തത്തിൽ എട്ട് വീടുകൾ കത്തിനശിച്ചു. പഴയ വാൽപാറയിലെ തേയില-കാപ്പി എസ്റ്റേറ്റിലെ പാടിയിലെ എട്ട് വീടുകളിലാണ് വെള്ളിയാഴ്ച അർധരാത്രി തീപടർന്നത്. രാജേന്ദ്രൻ എന്ന തൊഴിലാളിയുടെ വീട്ടിലാണ് ആദ്യം തീ പടർന്നത്. ഉടൻ മറ്റു വീടുകളിലുള്ളവരെ വിളിച്ചുണർത്തി അണക്കാൻ ശ്രമിച്ചെങ്കിലും കാറ്റിൽ തീ കൂടുതൽ പ്രദേശങ്ങളിൽ പടർന്നു. അഗ്നിരക്ഷ സേന തീയണക്കാൻ ശ്രമിക്കുന്നതിനിടെ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ എട്ട് വീടുകളിലും അതിവേഗത്തിൽ തീ പടർന്നു. അർധരാത്രി തുടങ്ങിയ അഗ്നിബാധ ശനിയാഴ്ച പുലർച്ചയോടെയാണ് നിയന്ത്രിച്ചത്. ഇലക്ട്രിക് ഉപകരണങ്ങൾ, വിലപ്പെട്ട രേഖകൾ ഉൾപ്പെടെ 10 ലക്ഷത്തിന്‍റെ നഷ്ടം ഉണ്ടായതായി അധികൃതർ പറഞ്ഞു. മറ്റു വഴികളില്ലാത്തതിനാൽ ബദൽ സംവിധാനവും നഷ്ടപരിഹാരവും വേണമെന്ന് തൊഴിലാളി കുടുംബങ്ങൾ ആവശ്യപ്പെട്ടു. PEW-KLGD വാൽപാറയിൽ അഗ്നിക്കിരയായ വീടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.