ആനക്കര: അപകടത്തിൽ വീണുമരിച്ച അമീറിന്‍റെ കുടുംബത്തിന് ഭവനം ഒരുക്കി സുമനസ്സുകള്‍. ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്‍റെ ഏകാശ്രയമായിരുന്നു അമീര്‍. ഉമ്മയും ഭാര്യയും രണ്ട് പിഞ്ചുമക്കളുമടങ്ങുന്ന കുടുംബത്തിന് വീടൊരുക്കാൻ നാട്ടുകാർ കൈകോർക്കുകയായിരുന്നു. ഒരുവർഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്. ഞായറാഴ്ച രാവിലെ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ബാലൻ താക്കോൽ അമീറിന്‍റെ കുട്ടികൾക്ക് കൈമാറി. കക്കാട്ടിരി മഹല്ല് ഖത്തീബ് അബ്ബാസ് മളാഹിരി പ്രാർഥനക്ക് നേതൃത്വം നൽകി. ടി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാളിയേക്കൽ ബാവ, സെബു സദക്കത്തുള്ള, സി.പി. മജീദ്, ടി. മൊയ്തീൻ കുട്ടി, കെ.എൻ. മുസ്തഫ, കെ.പി. കുഞ്ഞാപ്പ ഹാജി, പാദുക നൗഷാദ്, പി.പി. മുഹമ്മദ് കുട്ടി, മുസ്തഫ കോട്ടപ്പാടം, ഇ.വി. അസീസ്, രഞ്ജിത്ത്, മണി കോട്ടപ്പാടം, ജാഫർ, ഫൈസൽ തൂപ്പിൽ തുടങ്ങിയവർ സംസാരിച്ചു. കോട്ടയിൽ രാമകൃഷ്ണൻ സ്വാഗതവും കെ.എൻ. ഇബ്രാഹിം നന്ദിയും പറഞ്ഞു. വീട് പണി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ച കെ.എൻ. ഇബ്രാഹിമിനെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.