ജില്ലതല വിപണന-ഭക്ഷ്യമേള ഇന്നു മുതൽ

പാലക്കാട്: കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തില്‍ ജില്ലതല വിപണന-ഭക്ഷ്യമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്​​ പരിസരത്ത് സംഘടിപ്പിക്കുന്നു. 60ഓളം കുടുംബശ്രീ സംരംഭകരുടെ വൈവിധ്യങ്ങളായ നാടന്‍ ഉൽപന്നങ്ങള്‍ മേളയില്‍ ലഭ്യമാകും. മേളയുടെ ഭാഗമായി 'അടുക്കള 2022' പേരില്‍ ഭക്ഷ്യമേളയും നടക്കും. പരിശീലനം ലഭിച്ച വനിതകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന രുചിവിഭവങ്ങള്‍ മേളയെ ആകര്‍ഷകമാക്കും. മികച്ച കുടുംബശ്രീ ഉൽപന്നങ്ങള്‍, അരി, നാടന്‍ പച്ചക്കറികള്‍, വിവിധയിനം അച്ചാറുകള്‍, പുട്ടുപൊടി, പത്തിരിപ്പൊടി, മറ്റു മൂല്യവർധിത ഉൽപന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവർധക വസ്തുക്കള്‍, ശുദ്ധമായ തേന്‍, വെളിച്ചെണ്ണ തുടങ്ങി ഗുണമേന്മയുള്ള ഉൽപന്നങ്ങള്‍ മേളയില്‍ ലഭ്യമാവും. 'ഹില്‍ വാല്യൂ' പേരിൽ അട്ടപ്പാടിയിലെ ഗോത്ര പൈതൃകം കാലങ്ങളായി കാത്തുസൂക്ഷിച്ച രുചിക്കൂട്ടുകളും സംഘകൃഷി ഗ്രൂപ്പുകള്‍ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച വിവിധയിനം പച്ചക്കറികളും മേളയില്‍ ലഭ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.