പാലം നവീകരണത്തിലെ അപാകത: പ്രതിഷേധവുമായി നാട്ടുകാർ

ഗോവിന്ദാപുരം: പുഴപ്പാലത്തിന്​ കുറുകെയുള്ള പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങളിൽ അപാകതയുണ്ടെന്ന്​ ആരോപിച്ച്​ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കൈവരികൾ തകർന്ന പാലത്തിന്‍റെ ഇടതുവശത്തെ സംരക്ഷണഭിത്തിക്കു പകരം ടാർ വീപ്പകൾ നിരത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവൃത്തിയിൽ സംരക്ഷണഭിത്തിക്കു പകരം ടാർ വീപ്പകൾ സ്ഥാപിച്ച കരാറുകാർക്കെതിരെയും പ്രവൃത്തി നിരീക്ഷിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.