പാലക്കാട്: വർഗീയതയോട് ഒത്തുപോകുന്ന നിലപാടാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട് ജില്ല സമ്മേളന സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഹിന്ദുവിന്‍റെ ഭരണമാണ് വേണ്ടെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഇതോണോ കോൺഗ്രസിന്‍റെ പാരമ്പര്യം. കോൺഗ്രസ് മതനിരപേക്ഷതയിൽ ഊന്നിയല്ലേ പ്രവർത്തിക്കേണ്ടത്. വർഗീയതയോട് സമരസപ്പെട്ടുപോകുന്ന നയംമൂലം ബി.ജെ.പിക്ക് ആളെ നൽകുന്ന പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. ബി.ജെ.പിയുടെ തീവ്ര മുതലാളിത്ത നയത്തിലും കോൺഗ്രസിന് മറിച്ചൊന്നും പറയാനില്ല. ഇടതുപക്ഷവും പ്രാദേശിക ജനാധിപത്യ പാർട്ടികളും കൂട്ടുചേർന്നുള്ള ശക്തിക്ക് മാത്രമേ ബി.ജെ.പിക്കെതിരെ ബദൽ രൂപപ്പെടുത്താൻ കഴിയൂവെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.