ഒരിക്കലും തുറക്കാത്ത പട്ടികജാതി വനിത വിപണനകേന്ദ്രം

വനിത വിപണന കേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്​ 12 വർഷം പെരിങ്ങോട്ടുകുറുശ്ശി: ലക്ഷങ്ങൾ ചെലവഴിച്ച്​ 12 വർഷം മുമ്പ്​ നിർമാണം പൂർത്തീകരിച്ച പട്ടികജാതി വനിത വിപണന കേന്ദ്രം ഇതുവരെ തുറന്നിട്ടില്ല. ഈസ്റ്റ് പരുത്തിപ്പുള്ളിയിൽ നമ്പർ-1 വില്ലേജ്​ ഓഫിസിനടുത്ത്​ രണ്ടുനിലകളിലായി നിർമിച്ച കേന്ദ്രമാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്​. വൻതുക ചെലവഴിച്ച് രണ്ടു നിലയിലായി നിർമിച്ച കെട്ടിടത്തിൽ കാർഷിക പണി ആയുധങ്ങളും മറ്റും സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. പട്ടികജാതി വികസനത്തിന് ഉപയോഗിക്കേണ്ട ഭീമമായ തുക വിനിയോഗിച്ച് നിർമിച്ച കെട്ടിടം ഒരു പ്രയോജനവുമില്ലാതെ അടച്ചിട്ടതിൽ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. പടം PE- PRY - 2 12 വർഷമായി അടഞ്ഞുകിടക്കുന്ന പരുത്തിപ്പുള്ളി പട്ടികജാതി വനിത വിപണന കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.