ലഹരിക്കെതിരെ ബോധവത്കരണം പിരായിരി: പാലക്കാട് നോർത്ത് ജനമൈത്രി പൊലീസ് നേതൃത്വത്തിൽ ഒന്നാം വാർഡ് വാരാമ്പള്ളം ശാന്തിഗ്രാമിൽ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം സിത്താര ശശി അധ്യക്ഷത വഹിച്ചു. നോർത്ത് പൊലീസ് എ.എസ്.ഐ ആനന്ദ്, ബീറ്റ് പൊലീസ് ഓഫിസർമാരായ ശിവകുമാർ, ലത്തീഫ്, സീനിയർ പൊലീസ് ഓഫിസർമാരായ രവീന്ദ്രൻ, പ്രജീഷ് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. പൊതുസമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, മദ്യം, മറ്റ് ലഹരി ഉപയോഗം, തുടർന്നുണ്ടാകുന്ന കുടുംബവഴക്കുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.