കോൺഗ്രസ് പദയാത്ര കൂറ്റനാട്: നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പിലാക്കാട്ടിരിയിൽ നിന്ന് മതുപ്പുള്ളിയിലേക്ക് പദയാത്ര നടത്തി. കെ.പി.എം ഷരീഫ് ക്യാപ്റ്റനായ ജാഥ പിലാക്കാട്ടിരിയിൽ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ബാലൻ ഉദ്‌ഘാടനം ചെയ്തു. മതുപ്പുള്ളിയിൽ സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ സലീം അധ്യക്ഷത വഹിച്ചു. Pew ank( പദയാത്ര) ( സമാപന സമ്മേളനം പി. മാധവദാസ് ഉദ്ഘാടനം ചെയ്യുന്നു) ഭാരതപ്പുഴ സംരക്ഷണം: നിവേദനം നൽകി ആനക്കര: ഭാരതപ്പുഴ സംരക്ഷണത്തിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുമ്പിടി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ ആനക്കര പഞ്ചായത്ത് പ്രസിഡന്‍റിന് നിവേദനം നൽകി. ഭാരതപ്പുഴയുടെ തീരങ്ങൾ സംരക്ഷിച്ച് നദിയുടെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ പഞ്ചായത്ത് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് നിവേദനം. പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ യോഗം ഉടൻതന്നെ വിളിച്ചു ചേർത്ത് പുഴ സംരക്ഷണത്തിനായി വിവിധ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മുഹമ്മദ് അറിയിച്ചു. വാർഡ് അംഗം ഗിരിജ മോഹൻ, കുമ്പിടി പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ അംഗങ്ങളായ ഷബീർ തുറക്കൽ, അഭിലാഷ്, ഭാസ്കർ, സനൂജ് കുമ്പിടി, ബിജു, സിയാദ്, അതുൽ ഉമേഷ്, അമീർ, വിപിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.