അലനല്ലൂർ: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിലെ . എൻ. ഷംസുദ്ദീൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ ബാബു ആലായൻ, പി.ടി.എ പ്രസിഡന്‍റ് കെ. നാസർ ഫൈസി, പ്രിൻസിപ്പൽ പി. ജയശ്രീ, മാനേജർ റഷീദ് കല്ലടി, പി.എം. ഷുക്കൂർ, ഫവാസ് പച്ചീരി, എം.പി. ഷംജിത്ത്, ഇ.കെ. ധന്യ, കെ.പി.എം. സലീം, എം.എസ്. ഷഹ്മ എന്നിവർ സംസാരിച്ചു. കാമ്പസിൽ കൃഷിയിടം തയാറാക്കൽ, ലഹരി വിരുദ്ധ ബോധവത്കരണം, വയോജനങ്ങൾ നേരിടുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം, ഭരണഘടന വാരാചരണ കാമ്പയിൻ, നേതൃത്വ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, ഹരിതം, സത്യമേവ ജയതേ, സമദർശൻ, ഉദ്ബോധ് പഠന സെഷനുകൾ, സീഡ്ബോൾ നിർമാണം എന്നിവ ക്യാമ്പിന്‍റെ ഭാഗമായി നടന്നു. ഫോട്ടോ: കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിന്‍റെ സമാപനം എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 5 NSS Camp samapanam.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.