അലനല്ലൂർ: രാത്രി കിടന്നുറങ്ങുന്നവന്‍റെ മതിൽ ചാടികിടന്ന് വീട്ടുമുറ്റത്ത് കുറ്റിയടിക്കുന്ന കെ റെയിൽ ഇടതുസർക്കാറിന് കമീഷൻ പറ്റാനുള്ള പദ്ധതിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. അലനല്ലൂർ ആശുപത്രിപ്പടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അരുൺ കുമാർ പാലകുറുശ്ശി, ജില്ല സെക്രട്ടറി നൗഫൽ തങ്ങൾ, ഗിരീഷ് ഗുപ്ത തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: അലനല്ലൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പൊതുയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Youth con. pothuyokam.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.