ആത്മവിശ്വാസം പകർന്ന് 'ഫ്രീ ബിയിങ്​ മി' വർക്​ഷോപ്

അലനല്ലൂർ: കൗമാര മനസ്സുകളിൽ ആത്മവിശ്വാസം പകർന്ന് കരുത്തരായ തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്​​ ആൻഡ്​​ ഗൈഡ്സ് സംഘടിപ്പിച്ച ഫ്രീ ബിയിങ്​ മി വർക്​ഷോപ് ശ്രദ്ധേയമായി. യൂനിറ്റിന്‍റെ ത്രിദിന ക്യാമ്പിന്‍റെ ഭാഗമായി തിരൂർ നൂർലേക്കിൽ നടന്ന വർക്​ഷോപ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെന്‍റർ സന്തോഷ് കലാഗ്രാമം, സ്കൗട്ട് ആൻഡ്​ ഗൈഡ്സ് തിരൂർ ജില്ല സെക്രട്ടറി കെ.പി. സുനിൽ കുമാർ, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ഗൈഡ്സ്​ ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, കെ. ശിവദാസൻ, എൻ. നസീർ, കെ. ശഹീൻ, പി. ഗോപിക, നവീൻ കേശവ് എന്നിവർ സംസാരിച്ചു. ജീവൻരക്ഷ പരിശീലന മത്സര വിജയി ഷിബിൻ സുരേഷിനുള്ള സമ്മാനം ജില്ല സെക്രട്ടറി കെ.പി. സുനിൽകുമാർ വിതരണം ചെയ്തു. ഫോട്ടോ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ്​​ ഗൈഡ്സ് യൂനിറ്റ് സംഘടിപ്പിച്ച ഫ്രീ ബിയിങ്​ മി വർക്​ഷോപ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 Scout and guide work shop.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.