മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ് വിഖായയും നഗരസഭ ജീവനക്കാരും ചേർന്ന് മണ്ണാർക്കാട് നഗരവും ജലാശയങ്ങളും ശുചീകരിച്ചു. 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായായിരുന്നു ശുചീകരണം. ദേശീയപാതയില്‍ നെല്ലിപ്പുഴ മുതല്‍ എം.ഇ.എസ് കല്ലടി കോളജ് പരിസരം വരെയും കുന്തിപ്പുഴ ബൈപാസ് ജങ്ഷനില്‍ നിന്ന് മണലടി ചെക്‌പോസ്റ്റ് വരെയും കോടതിപ്പടി കവലയില്‍നിന്ന് പെരിമ്പടാരി വരെയും ടിപ്പുസുല്‍ത്താന്‍ റോഡ് മുതല്‍ മുണ്ടേക്കരാട് വരെയും നടമാളിക റോഡ്, പച്ചക്കറി മാര്‍ക്കറ്റ്, ഒക്കാസ് തിയറ്റര്‍ എന്നിവിടങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. നജാത്ത് കാമ്പസ് ശുചീകരിച്ചതിനൊപ്പം സമീപത്തെ നഗരസഭയുടെ കുളവും വൃത്തിയാക്കി. മുണ്ടേക്കരാട് ഭാഗത്ത് പുഴയില്‍ മണല്‍ചാക്കുകള്‍ കൊണ്ട് താൽക്കാലിക തടയണയും ഒരുക്കി. മൂന്ന് ദിവസങ്ങളിലായി ദാറുന്നജാത്ത് കാമ്പസില്‍ നടന്നുവരുന്ന വിഖായ വൈബ്രന്‍റ് കോൺഫറന്‍സില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായി പങ്കെടുത്ത അറുനൂറ്റിയമ്പതോളം വരുന്ന പ്രവര്‍ത്തകരും നഗരസഭ ജീവനക്കാരും ചേര്‍ന്നാണ് ശുചീകരണത്തിനിറങ്ങിയത്. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. Photo pew mnrkd 1 mannarkkad cleaning
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.