ഷൊർണൂർ: കുളപ്പുള്ളി അന്തിമഹാകാളൻകാവിലെ താലപ്പൊലി ആഘോഷം വർണാഭമായി. ഗജവീരന്മാർ, പഞ്ചവാദ്യം, ചെണ്ടമേളം, കരകാട്ടം, തകിൽമേളം, പൂതൻ, തിറ എന്നിവ താലപ്പൊലിക്ക് കൊഴുപ്പേകി. പുലർച്ച ഗണപതി ഹോമത്തോടെയാണ് വിശേഷാൽ പരിപാടികളാരംഭിച്ചത്. ഉച്ചതിരിഞ്ഞ് വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി. തുടർന്ന് ക്ഷേത്രാങ്കണത്തിലെത്തി പ്രദക്ഷിണം വെച്ച് തൊഴുതിറങ്ങിയതോടെ പകൽ ചടങ്ങുകൾക്ക് സമാപനമായി. വെടിക്കെട്ട്, ഭജന, ഇരട്ടത്തായമ്പക, കളമെഴുതിപ്പാട്ട് എന്നിവ താലപ്പൊലിയുടെ മാറ്റ് കൂട്ടി. പുലർച്ച താലം കൊളുത്തി എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. PEW SRR 1 : കുളപ്പുള്ളി അന്തിമഹാകാളൻകാവ് താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.