പൊട്ടിയ ശുദ്ധജല പൈപ്പ് നന്നാക്കി കോട്ടായി: ഒരുമാസത്തോളമായി പൊട്ടിക്കിടന്ന ശുദ്ധജല പൈപ്പ് നന്നാക്കി. കോട്ടായി - പൂടൂർ പ്രധാന പാതയിൽ കോട്ടായി മാവേലി സ്‌റ്റോറിന് സമീപമാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിരുന്നത്. ഇത് സംബന്ധിച്ച് ഡിസംബർ 20ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളം ഒഴുകി റോഡിൽ വലിയ ഗർത്തവും ഉണ്ടായി. വെള്ളം പാഴാവാൻ തുടങ്ങി ഒരു മാസത്തോളമായിട്ടും നന്നാക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പടം PE_PRY - 4 കോട്ടായി മാവേലി സ്റ്റോറിന് സമീപം പൊട്ടിയ ശുദ്ധജല വിതരണ പൈപ്പ് ശരിയാക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.