ആലമ്പള്ളം പാലം: മണ്ണ് പരിശോധന ആരംഭിച്ചു

കൊല്ലങ്കോട്: ആലമ്പള്ളം കോസ്​വേയ്ക്ക് പകരമായി പാലം നിർമിക്കുന്നതിനായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഗായത്രി പുഴക്ക്​ കുറുകെ പാലം നിർമിക്കുന്നത്. 2018 ആഗസ്​റ്റിലെ പ്രളയത്തിലാണ് കൊല്ലങ്കോട്-വടവന്നൂർ പഞ്ചായത്തുകളെ ആലമ്പള്ളം നിലമ്പതി പാലം തകർന്നത്. ചരക്ക് വാഹനം മുതൽ നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന ഇവിടെ ആധുനിക രീതിയിൽ ഉയരവും വീതിയും കൂട്ടിയാണ്​ പുതിയ പാലം നിർമിക്കുന്നത്​. കെ. ബാബു എം.എൽ.എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സത്യപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു​. PEW - KLG D ആലമ്പള്ളം പാലം നിർമാണത്തി‍ൻെറ ഭാഗമായി മണ്ണ് പരിശോധന നടത്തുന്ന പ്രദേശം കെ. ബാബു സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.