വടക്കഞ്ചേരി: ക്രിസ്മസ് വിപണിയിലേക്ക് കൂടുതൽ റബർ എത്തിത്തുടങ്ങിയതോടെ വില കൂപ്പുകുത്തി. 20 ദിവസംകൊണ്ട് കിലോക്ക് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 194 രൂപ വരെ എത്തിയ വില 164 രൂപയിലേക്കാണ് എത്തിയത്. 170 രൂപയാണ് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ക്രിസ്മസിനോടനുബന്ധിച്ച ആവശ്യങ്ങൾക്ക് കർഷകർ കൂടുതൽ റബർ ഷീറ്റുകൾ വിൽപ്പനക്ക് എത്തിച്ചതാണ് വിപണിയിലെ ഇടിവിന് കാരണം. നാലാം ഗ്രേഡ് റബറിനാണ് 164 രൂപ വില നിശ്ചയിച്ചത്. കൂടുതൽ കർഷകർ ഉൽപാദിപ്പിക്കുന്ന അഞ്ചാം ഗ്രേഡിന് 160 രൂപയിലും താഴെയാണ് വില. ഒട്ടുപാൽ വിലയിലും കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയർന്നെങ്കിലും മഴ മാറി ടാപ്പിങ് സജീവമായ സമയത്ത് ആഭ്യന്തര വിപണിയിലുണ്ടായ വിലയിടിവ് കർഷകരെ പ്രയാസത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.