സ്ത്രീകളുടെ വിവാഹപ്രായം: മതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല -ലീഗ് മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുന്നത് മതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചില അജണ്ടകളുടെ ഭാഗമായാണ് കേന്ദ്രം ഇക്കാര്യം നടപ്പാക്കുന്നത്. 21 വയസ്സിന് മുമ്പ് വിവാഹം കഴിക്കണമെന്ന് മുസ്ലിംകൾക്ക് ഒരു നിർബന്ധവുമില്ല. വിദ്യാഭ്യാസമാണ് പ്രശ്നമെങ്കിൽ അതിന് അവസരമുണ്ടാക്കുകയാണ് പരിഹാരം. സൗജന്യ വിദ്യാഭ്യാസമെന്ന ആശയം മുഴുവൻ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇൗ ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം വ്യാജ ആരോപണങ്ങളുമായി വന്ന് ചില അജണ്ടകൾ നടപ്പാക്കുകയാണ്. ഇതിനായി അവർ പറയുന്ന ന്യായീകരണങ്ങൾ ലക്ഷ്യവുമായി ബന്ധമില്ലാത്തതാണ്. ജെൻഡർ ന്യൂട്രാലിറ്റി എന്നത് സ്ത്രീകളെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്. പെൺകുട്ടികളുടെ വസ്ത്രങ്ങൾ ആൺകുട്ടികൾക്ക് നൽകുേമ്പാഴല്ലേ നീതി. ഇപ്പോഴുള്ളത് പുരുഷാധിപത്യമല്ലേ എന്നും സലാം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.