പാലക്കാട്: പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമീഷന്‍ വ്യവസ്ഥയില്‍ 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ എന്നിവരെ ഡയറക്ടര്‍ ഏജൻറായി നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കൂടാതെ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജൻറുമാര്‍, ആര്‍.ഡി ഏജൻറ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ എന്നിവർക്ക് മുന്‍ഗണന. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/ കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിെവക്കേണ്ടതാണ്. അപേക്ഷകര്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, പാലക്കാട് ഡിവിഷന്‍, പാലക്കാട് -678001 വിലാസത്തില്‍ വയസ്സ്, യോഗ്യത മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 31നകം അയക്കണം. ഫോണ്‍: 0491 2544740, 2545850.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.