സിറാജുന്നിസ രക്തസാക്ഷിത്വദിനം: ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ പ്രചോദനമാവണം-സോളിഡാരിറ്റി

പാലക്കാട്: ഭരണകൂടങ്ങളുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുസ്​ലിം വിരുദ്ധ നിലപാടുകളുടെ അനന്തര ഫലമാണ് സിറാജുന്നിസയുടെ രക്തസാക്ഷിത്വം എന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. 1991 ഡിസംബർ 15നാണ് സിറാജുന്നിസ എന്ന ബാലിക പൊലീസ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്. മുസ്​ലിം സമൂഹത്തി​ൻെറ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിലുള്ള നിലപാടുകൾ നിരന്തരം കൈക്കൊള്ളുന്ന നിലവിലെ സാഹചര്യത്തിൽ ഭരണകൂട ഭീകരതക്കും ഇസ്​ലാമോഫോബിയക്കും എതിരായ പോരാട്ടത്തിന് പ്രചോദനമായി സിറാജുന്നിസ രക്തസാക്ഷിത്വത്തെ എടുക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ്​ ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. സഫീർ ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, പി.കെ. ലുക്ക്മാൻ, നുറുൽ ഹസൻ, സക്കീർ പുതുപള്ളിതെരുവ്, റിയാസ് മേലേടത്ത്, നവാഫ് പത്തിരിപ്പാല, ഫാസിൽ ആലത്തൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.