സുവർണജൂബിലി ആഘോഷം

പട്ടാമ്പി: ഇന്ത്യ-പാക് യുദ്ധത്തി​ൻെറ അമ്പതാം വിജയവാർഷികാഘോഷം നടത്തി. പട്ടാമ്പി കോളജിലെ എൻ.സി.സി യൂനിറ്റാണ്​ ആഘോഷം സംഘടിപ്പിച്ചത്​. കോളജിൽ നിന്നാരംഭിച്ച അമർ ജവാൻ പദയാത്ര സുവോളജി വിഭാഗം അസിസ്​​റ്റൻറ്​ പ്രഫസർ ഡോ. പി. ഷീന ഫ്ലാഗ് ഓഫ് ചെയ്തു. അസാസിയേറ്റഡ് എൻ.സി.സി ഓഫിസർ കാപ്റ്റൻ പി. അബ്​ദു അനുസ്മരണ സന്ദേശം കൈമാറി. ആഘോഷത്തി​ൻെറ ഭാഗമായി കേരള സ്​​േറ്ററ്റ് എക്സ് സർവിസസ് ലീഗ് നടത്തിയ 'സ്മൃതി യാത്ര'ക്ക് എൻ.സി.സി കാഡറ്റുകൾ അഭിവാദ്യമർപ്പിച്ചു. കമ്പനി ഹവിൽദാർ മേജർ ബിജു, അണ്ടർ ഓഫിസർ ദേവിക ബി. രാജ്, സർജൻറ്​ രഞ്ജിത്ത്, കോർപറൽമാരായ അർച്ചന, നവാസ്, ശിവ രാഹുൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 152 പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ അമർ ജവാൻ പദയാത്ര സുവോളജി വിഭാഗം അസിസ്​റ്റൻറ്​ പ്രഫസർ ഡോ. പി. ഷീന ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.