താക്കോൽ കൈമാറി

ദാറുൽഖൈറ് ഭവന പദ്ധതി; ആനക്കര: ദാറുൽ ഖൈറ് ഭവന പദ്ധതിയുടെ ഭാഗമായി പട്ടിശ്ശേരിയിൽ നിർമിച്ച നാലാമത്തെ വീടി​ൻെറ . യു.എ.ഇ പട്ടിശ്ശേരി മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മഹല്ല് കമ്മിറ്റിയുടെയും കാരുണ്യ ഗ്രൂപ്, ഖത്തർ പ്രവാസി മിത്രം എന്നിവയുടെയും മറ്റു പ്രവാസി സുഹൃത്തുക്കളുടെയും ഉദാര മനസ്കരുടെയും സഹകരണത്തോടുകൂടിയാണിത്. പട്ടിശ്ശേരി മഹല്ല് പരിധിയിലെ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചുനൽകുന്നത്. മഹല്ല് ഖതീബ് ഉമ്മർ അൻവരി, യു.എ.ഇ വെൽ​െഫയർ കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖത്തർ പ്രവാസി മിത്രം ഭാരവാഹികൾ, കാരുണ്യ ഗ്രൂപ് ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.