കർഷകർ ആഹ്ലാദ പ്രകടനം

കർഷക സമരം വിജയിച്ചതിൽ പ്രകടനം മങ്കര: കർഷക സമരം വിജയിച്ചതിൽ കർഷക സംഘം മങ്കര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. മാങ്കുറുശ്ശിയിൽ നടന്ന പൊതുയോഗം ഏരിയ പ്രസിഡൻറ്​ സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഷാജീവ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി അബ്​ദുൽ റഹിമാൻ, ഇ.ആർ. ശശി, സി.കെ. ചെന്താമരാക്ഷൻ, ഏരിയ പ്രസിഡൻറ്​ എം. നാരായണൻ കുട്ടി, ഉദയപ്രകാശ് എന്നിവർ സംസാരിച്ചു. സി.പി.എം ഓഫിസിൽനിന്ന്​ ആരംഭിച്ച പ്രകടനം മാങ്കുറുശ്ശിയിൽ സമാപിച്ചു. പഞ്ചായത്ത് അംഗങ്ങളും കർഷകരും പങ്കെടുത്തു. ചിത്രം - PEW PTPL2 കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാങ്കുറുശ്ശിയിൽ നടന്ന യോഗം കർഷക സംഘം പാലക്കാട് ഏരിയ സെക്രട്ടറി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.