ഡോ. രാജൻ കെ. ജോർജിനെ ആദരിച്ചു

കാരാകുർശ്ശി: നാല് പതിറ്റാണ്ടിലേറെയായി ആതുരസേവനം ചെയ്യുന്ന പളളിക്കുറുപ്പിലെ ഡോ. രാജൻ കെ. ജോർജിനെ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ആദരിച്ചു. ക്ലിനിക്കിൽ വരുന്നവർക്ക് ദാഹമകറ്റാൻ എസ്.വൈ.എസ് സാന്ത്വനം ടീം നിർമിച്ച് നൽകിയ കുടിവെള്ള സമർപ്പണം ഡോ. രാജൻ കെ. ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ണാർക്കാട് സോൺ സെക്രട്ടറി റശീദ് സഖാഫി ചിറക്കൽപടി, പഞ്ചായത്ത് അംഗം ജയൻ മഠത്തിൽ, നവാസ് സഖാഫി എന്നിവർ സംസാരിച്ചു. സൈതലവി അൻവരി, വീരാൻ മുസ്​ലിയാർ, ഖാലിദ് മുസ്​ലിയാർ, അനസ് മുണ്ടം പോക്ക്, ഹംസ ചേലോടൻ, ഖാസിം എന്നിവർ പങ്കെടുത്തു. സാന്ത്വന കേന്ദ്രം ചെയർമാൻ ഉമർ മുസ്​ലിയാർ സ്വാഗതവും യൂസുഫ് അശ്റഫി നന്ദിയും പറഞ്ഞു. KLK DPallikurupp പള്ളിക്കുറുപ്പിലെ ഡോ. രാജൻ കെ. ജോർജിനെ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.