ആദിവാസി ശിശുമരണം: വിദഗ്​ധ പഠനം ആവശ്യം ^ഡോ. പ്രഭുദാസ്​

ആദിവാസി ശിശുമരണം: വിദഗ്​ധ പഠനം ആവശ്യം -ഡോ. പ്രഭുദാസ്​ അഗളി: ആദിവാസി ശിശുമരണങ്ങൾ സംബന്ധിച്ച്​ വിദഗ്​ധ പഠനം നടത്തണമെന്ന്​ അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫിസർ ഡോ. പ്രഭുദാസ്​. എന്തുകൊണ്ടാണ്​ ഇത്​ ആവർത്തിക്കുന്നതെന്ന്​ മെഡിക്കൽ കോളജിൽ നിന്ന്​ വിദഗ്​ധ സംഘത്തെ നിയോഗിച്ച് ജനിതക, സാമൂഹിക വിഷയങ്ങളിലടക്കം പഠനം ആവശ്യമാണ്​. 2013ൽ വിദഗ്​ധ സംഘം അട്ടപ്പാടിയിലെത്തി പഠനം നടത്തിയിരുന്നെങ്കിലും അനുബന്ധ നടപടികൾ നടപ്പിലായില്ല. ഗർഭിണികളായ യുവതികൾക്ക്​ പോഷക സമ്പുഷ്​ടമായ ഭക്ഷണം അതത്​ പ്രദേശങ്ങളിൽ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കണം. ഭൂരിഭാഗം ആദിവാസികൾക്കും ഭൂമിയുണ്ട്​. തൊഴിലുറപ്പ്​ പദ്ധതി ഉപയോഗപ്പെടുത്തി ഉൗരുകൾ കേന്ദ്രീകരിച്ച്​ കോഴി, കന്നുകാലി വളർത്തൽ ഫാമുകളും പച്ചക്കറി കൃഷിയും ആവിഷ്​കരിച്ച്​ നടപ്പിലാക്കണമെന്നും പ്രഭുദാസ്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ആവശ്യപ്പെട്ടു. ഒരു വർഷത്തിനി​െട 22 അബോർഷൻ, അഞ്ച്​ ചാപിള്ള, ഏഴ്​ ഗർഭസ്ഥ ശിശുമരണം, നാല്​ കുട്ടികളുടെ മരണമടക്കം 47 കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്​. ആശുപത്രിയിൽ കാലാവധി പൂർത്തിയാവാതെ പ്രസവത്തിനെത്തുന്ന യുവതികളെ ചികിത്സിക്കാൻ വിദഗ്​ധരായ ഗൈനക്കോളജിസ്​റ്റുമാരോ പീഡിയാട്രീഷ്യനോ ഇല്ല. മൂന്നോ നാലോ വർഷം മാത്രം പ്രവൃത്തി പരിചയമുള്ള ഡോക്​ടർമാരാണ്​ ഇവിടെയുള്ളത്​. 54 കിടക്കയുള്ള ആശുപത്രിയിൽ 158ഒാളം രോഗികളാണ്​ നിലവിൽ ആശുപത്രിയിലുള്ളത്. സി.ടി സ്​കാനടക്കം സംവിധാനങ്ങളില്ലാത്തതിനാൽ രോഗികളെ ദൂരസ്ഥലങ്ങളിലേക്ക്​ പറഞ്ഞയക്കുകയാണ്​. ട്രൈബൽ താലൂക്ക്​ നിലവിൽ വന്നിട്ടും അതിനനുസരിച്ച്​ ആശുപ​​ത്രി​യുടെ നിലവാരമുയർത്താനായിട്ടില്ല. പട്ടികജാതി വകുപ്പിന്​ കീഴിലുണ്ടായിരുന്ന ആശുപത്രി പിന്നീട്​ ആ​േരാഗ്യവകുപ്പിന്​ കൈമാറുകയായിരുന്നു. രണ്ട്​ വകുപ്പുകളും സംയുക്തമായി നടത്തുന്ന രീതിയിൽ ഗവൺ​െമൻറ്​ ഉത്തരവിറക്കിയാൽ അത്​ ഗുണകരമാവും. മന്ത്രിയുമായി തനിക്ക് വിയോജിപ്പുകളില്ല. ത​ൻെറ മേലധികാരികൾ അട്ടപ്പാടിയിൽ എത്തു​േമ്പാൾ മറുപടി പറയേണ്ട നോഡൽ ഒാഫിസർ താനായിരിക്കെ തന്നെ മാറ്റിനിർത്തിയതിലുള്ള വിഷമം പറഞ്ഞതേയുള്ളൂവെന്നും ഡോ. പ്രഭുദാസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.