നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു

നായ്​ കുറുകെ ചാടി ഓട്ടോ മറിഞ്ഞു പത്തിരിപ്പാല: നായ്​ കുറുകെ ചാടി ഓട്ടോ മറിഞ്ഞ്​ യാത്രക്കാരന് പരിക്കേറ്റു. നഗരിപുറം മണ്ണിൽ വീട്ടിൽ ചാമിക്കുട്ടിക്കാണ് (65) സാരമായ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എ​േട്ടാടെ പത്തിരിപ്പാല ടെലിഫോൺ എക്​സ്​ചേഞ്ചിന് സമീപമായിരുന്നു സംഭവം. പത്തിരിപ്പാലയിൽനിന്ന്​ ആളെ കയറ്റി നഗരിപുറത്തേക്ക് പോകുമ്പോഴാണ് പത്തിരിപ്പാല ടെലിഫോൺ എക്​സ്​ചേഞ്ചിന് സമീപം വെച്ച് നായ്​ കുറുകെ ചാടി അപകടത്തിൽ പെട്ട് ഓട്ടോ തലകീഴായി മറിഞ്ഞത്. കാലിന് സാരമായി പരി​േക്കറ്റ ചാമിക്കുട്ടിയെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. PEW PTPL3: പത്തിരിപ്പാല ടെലിഫോൺ എക്​സ്​ചേഞ്ചിന് സമീപം മറിഞ്ഞ ഓട്ടോറിക്ഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.