കളശല്യം; കൂർക്ക കർഷകർ പ്രതിസന്ധിയിൽ

കൊടുവായൂർ: കൂർക്ക കൃഷിയിൽ കളശല്യം രൂക്ഷം. പല്ലശ്ശന, കൊടുവായൂർ, വടവന്നൂർ പഞ്ചായത്തുകളിലാണ് 'കസ്ക്കട്ട്' പേരിലുള്ള കളകൾ വ്യാപിക്കുന്നത്. ചെടിയിലെ തണ്ടിലും ഇലയിലും പടരുന്ന പരാദ സസ്യമാണ് കസ്ക്കട്ട്. ഇവ അതിവേഗം വളരുന്നതോടെ ചെടികളുടെ വളർച്ച മുരടിക്കുന്നു. അടുത്ത ഇടവേളകളിൽ കള പറിക്കേണ്ടിവരുന്നത്​ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി പല്ലശ്ശനയിലെ കർഷകർ പറയുന്നു. ഇത്തരം കളകൾ തുടക്കം മുതൽക്കെ കണ്ടെത്താനാവുമെന്നും കണ്ട ഉടൻ പറിച്ച് നശിപ്പിച്ചാൽ ഇവയുടെ ശല്യം കുറയുമെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. PEW-KLGD പല്ലശ്ശന കൂർക്കപ്പാടത്ത് കണ്ടെത്തിയ കസ്ക്കട്ട് പരാദ കളകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.