പണ്ഡിതന്മാർ സംശുദ്ധരാകണം -ജിഫ്​രി തങ്ങൾ

കോട്ടോപ്പാടം: ആത്മീയ പണ്ഡിതന്മാർ വാക്കിലും പ്രവൃത്തിയിലും സംശുദ്ധരായിരിക്കണമെന്ന് സമസ്ത പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 50ാം വാർഷികത്തി​ൻെറ ഭാഗമായി നടത്തിയ ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറർ എം.പി. കുഞ്ഞിമുഹമ്മദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി ​പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുശാവറ അംഗം എം.വി. ഇസ്മാഈൽ മുസ്​ലിയാർ, എം.പി. മുസ്തഫൽ ഫൈസി, അബ്​ദുസമദ് പൂക്കോട്ടൂർ, അബ്​ദുറഹ്​മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ, സി.പി. വാപ്പു മുസ്​ലിയാർ, കൊടക് അബ്​ദുറഹ്മാൻ മുസ്​ലിയാർ, സി. മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സി.പി. മുഹമ്മദ് കുട്ടി, ബഷീർ ഫൈസി ആലത്തൂർ, എം.പി. അബ്​ദുൽ ഖാദർ ദാരിമി, ടി.എച്ച്​. സുലൈമാൻ ദാരിമി കോണിക്കഴി, സി.പി. മുഹമ്മദ് കുട്ടി മുസ്​ലിയാർ ചെമ്പുലങ്ങാട്, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂർ, സി. മുഹമ്മദ് മുസ്​ലിയാർ, അബ്​ദുൽ കരീം മുസ്​ലിയാർ, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവർ സംസാരിച്ചു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് പതാക ഉയർത്തി. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി സമാപന പ്രാർഥന നടത്തി. ജില്ല സെക്രട്ടറി ഇ. അലവി ഫൈസി കുളപ്പറമ്പ് സ്വാഗതവും വർക്കിങ്​ സെക്രട്ടറി കെ.സി. അബൂബക്കർ ദാരിമി കച്ചേരിപറമ്പ് നന്ദിയും പറഞ്ഞു. ഫോട്ടോ p3 samastha സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 50ാം വാർഷികത്തി​ൻെറ ഭാഗമായി നടത്തിയ ജില്ല ഉലമാ സമ്മേളനം സമസ്ത പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു 189 പേർ‍ക്ക് കോവിഡ്, 264 രോഗമുക്തർ പാലക്കാട്: ജില്ലയില്‍ ബ​ുധനാഴ്​ച 189 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 167 പേർ എന്നിവർ ഉൾപ്പെടും. 264 പേർ‍ക്ക് രോഗമുക്തി ഉണ്ട്​. ആകെ 3495 പേർക്കാണ്​ പരിശോധന നടത്തിയത്. 5.40 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.