ഡയറ്റ് കാര്യോപദേശക സമിതി യോഗം ചേര്‍ന്നു

പാലക്കാട്: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കാര്യോപദേശക സമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രസിദ്ധീകരിക്കുന്ന എഡ്യു-റിഫ്ലക്​ഷന്‍സ് പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അടച്ചിടല്‍ കാലത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനത്തില്‍ ഉണ്ടായ പരിമിതികള്‍ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ധാരണയായി. ഓണ്‍ലൈന്‍ പഠനവിഭവങ്ങളും രക്ഷിതാക്കളുടെ പിന്തുണയും തുടര്‍ന്നും ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ അന്വേഷിക്കും. ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. പി. ശശിധരന്‍, മുന്‍ പ്രിന്‍സിപ്പൽ ഡോ. എ. രാജേന്ദ്രന്‍, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.