സ്വീപ്പര്‍, കുക്ക് നിയമനം

പാലക്കാട്: മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍, കുക്ക് തസ്തികകളില്‍ നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേക്ക് ഹോട്ടല്‍ മാനേജ്മൻെറ്​, ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ നാലിന് രാവിലെ 11ന് വാക്ക് ഇന്‍ ഇൻറര്‍വ്യൂവിന് സ്ഥാപനത്തില്‍ എത്തണം. താമസിച്ച്​ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ മാത്രം ഇൻറര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. സാങ്കേതിക പരിശീലന ക്ലാസ് അഞ്ചിന് പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്​ ബോര്‍ഡ് 2020ൽ നടത്തിയ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റി​ൻെറ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഹെഡ്‌പോസ്​റ്റ്​ ഓഫിസ് റോഡിലെ ലയണ്‍സ് സ്‌കൂളില്‍ സാങ്കേതിക പരിശീലനം നടത്തും. സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കൂവെന്ന് ലൈസന്‍സിങ്​ ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയ സാഹചര്യത്തില്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംശയ നിവാരണത്തിന് 0491 2972023, cipalakkad@gmail.com ല്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.